NEWS UPDATE

6/recent/ticker-posts

വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതത്തില്‍ മരണപ്പെട്ടു ; ചടങ്ങ് നിര്‍ത്താതെ വരന് അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ വധു മരണപ്പെട്ട സാഹചര്യത്തില്‍ അനുജത്തിയെ വിവാഹം ചെയ്തുകൊടുത്തു കുടുംബം. ഗുജറാത്തിലെ ഭാവ്‌നഗറിലെ സുഭാഷ് നഗറില്‍ നടന്ന സംഭവത്തില്‍ ഹെതല്‍ എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് കുടുംബം ഹെതലിന്റെ ഇളയ സഹോദരിയെ അതേ ചടങ്ങില്‍ വെച്ചുതന്നെ വരന് വിവാഹം കഴിച്ചു കൊടുത്തു.[www.malabarflash.com]


ഭാവ്‌നഗറിലെ ജിനാഭായി രാത്തോഡിന്റെ മകള്‍ ഹെതലും നരി ഗ്രകമത്തിലെ റാണാഭായി ബുതാഭായ് അല്‍ഗോത്തറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. ഗ്രാമത്തിലെ ഭഗവനേശ്വര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ ഹെതലിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ട് ഹെതല്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹെതല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി. ഹെതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ച സമയത്ത് തന്നെ ബന്ധുക്കള്‍ അടുത്ത നടപടിയെക്കുറിച്ച് ആലോചിച്ചു. വിവാഹചടങ്ങുകള്‍ തുടരാനും ഇളയ സഹോദരിയെ വിശാല്‍ വിവാഹം കഴിക്കട്ടെ എന്നുമായിരുന്നു തീരുമാനം. തുടര്‍ന്ന് ഹെതലിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം വിവാഹചടങ്ങ് തുടരുകയും വിശാലുമായി അനിയത്തിയുടെ വിവാഹം നടക്കുകയും ചെയ്തു.

സംഭവം ഞെട്ടിക്കുന്നതാണെങ്കിലും വരന്റെ കുടുംബത്തെ വെറുംകയ്യോടെ മടക്കാതിരിക്കാന്‍ ചടങ്ങിനെത്തിയവര്‍ തീരുമാനിക്കുകയായിരുന്നെന്നാണ് മാല്‍ധാരി സമാജിന്റെ നേതാവും നഗരത്തിലെ അതിസമ്പന്നരില്‍ ഒരാളുമായി ലക്ഷ്മണ്‍ഭായി രാത്തോഡ് പറഞ്ഞത്.

Post a Comment

0 Comments