ദേവിക്കുള്ള കാഴ്ച ദേവിയുടെ പേരിലുള്ള വിദ്യാലയത്തിൽ കുട്ടികൾക്ക് വേണ്ടി ഭക്ഷണശാലയും ഓഡിറ്റോറിയവും നിർമിച്ചു നൽകി. അതിന്റെ സമർപ്പണ കർമം സുനീഷ് പൂജാരിയും പ്രാദേശിക സമിതി ഓഫീസ് കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറും ഉദ്ഘാടനം ചെയ്തു.
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1998ൽ അതേ സ്കൂളിന് 6 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം കാഴ്ച സമർപ്പണമായി നിർമിച്ചു നൽകിയിരുന്നു.
ഡോ. ആർ. എൽ. വി. രാമകൃഷ്ണൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ രമേശ് കൊപ്പൽ അധ്യക്ഷനായി.കൊപ്പൽ ചന്ദ്രശേഖരൻ, കെ. വി. അപ്പു, ശ്രീധരൻ കാവുങ്കാൽ, ശകുന്തള ഭാസ്കരൻ, ജലീൽ കാപ്പിൽ, റഹ് മാൻ സഫർ, സി.നാരായണൻ, കെ. വി. കുഞ്ഞിക്കോരൻ, എം. കെ. നാരായണൻ, വി. വി. ദാമോദരൻ,
ബാലകൃഷ്ണൻ കടപ്പുറം, ശ്രുതി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ബാലകൃഷ്ണൻ കടപ്പുറം, ശ്രുതി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മാതൃസമിതിയുടെ മെഗാ തിരുവാതിരക്കളിയും ഡോ. ആർ. എൽ. വി. രാമകൃഷ്ണന്റെ മോഹിനിയാട്ടവും ഉണ്ടായിരുന്നു.
0 Comments