NEWS UPDATE

6/recent/ticker-posts

വയനാട്ടില്‍ കാറിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

മാനന്തവാടി: വയനാട് തലപ്പുഴയില്‍ കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തലപ്പുഴ 44-ല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.[www.malabarflash.com]


കാറില്‍നിന്ന് തീ ഉയര്‍ന്നതോടെ സമീപത്ത് റോഡ് നിര്‍മാണത്തിനെത്തിയ ടാങ്കര്‍ ലോറിയില്‍നിന്നുള്ള വെള്ളം ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപടരുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. രണ്ടുദിവസം മുന്‍പും തലപ്പുഴയില്‍ കാറിന് തീപിടിച്ചിരുന്നു.

Post a Comment

0 Comments