NEWS UPDATE

6/recent/ticker-posts

പരസ്ത്രീബന്ധം ആരോപിച്ച് മര്‍ദ്ദിച്ചു; പ്രകാശിന്റെ മരണം, നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശിന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുണ്ടമന്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് പ്രകാശ് തൂങ്ങി മരിച്ചത് എന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശും സംഘവുമാണെന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രശാന്ത് കോടതിയില്‍ മൊഴി മാറ്റി പറയുകയും സഹോദരന്റെ മരണത്തില്‍ ദുരൂഹതുണ്ടെന്നും ആവര്‍ത്തിച്ചിരുന്നു. ആശ്രമം കത്തിക്കല്‍ കേസ് അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. 

ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് പ്രകാശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞിരുന്നതെന്നും കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും പശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ആശ്രമത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ആശ്രമത്തിന് മുന്നില്‍ ആദരാജ്ഞലികള്‍ എന്നെഴുതിയ റീത്തും സ്ഥാപിച്ചിരുന്നു.

Post a Comment

0 Comments