NEWS UPDATE

6/recent/ticker-posts

വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ

വള്ളിക്കുന്ന്: വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അരിയല്ലൂർ വളയനാട്ട് തറയിൽ സുരേഷിന്റെ മകൾ സുനൂഷയെ (17) കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ചേളാരി സ്വദേശിയായ എം. ഷിബിനെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രേരണക്കുറ്റത്തിന് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. ഇവർ തമ്മിൽ ഫോൺ വഴി നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. 

പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments