മലപ്പുറം: കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി ഐ സി) ജനറല്‍ സെക്രട്ടറി പദവി ഹക്കീം ഫൈസി ആദ്യശ്ശേരി ഒഴിയും. ചൊവ്വാഴ്ച രാത്രി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സി ഐ സി പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. രാത്രി 9.30ന് തുടങ്ങിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു.[www.malabarflash.com]
ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി പദവി രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ആദര്‍ശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരില്‍ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ച ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടന നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും എസ് വൈ എസ്, എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
ഇതിനിടെ, സമസ്ത യുവജന വിഭാഗത്തിന്റെ വിലക്ക് ലംഘിച്ച് സാദിഖലി ശിഹാബ് തങ്ങളുമായി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുമായി തങ്ങള്‍ വേദി പങ്കിട്ടിരുന്നു. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടന വേദിയിലാണ് ഇരുവരും എത്തിയത്. സംഭവം വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഹക്കീം ഫൈസി പാണക്കാടെത്തിയത്. സമസ്ത നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന.
0 Comments