ദോഹ: സന്ദര്‍ശകവിസയില്‍ ഖത്തറിലെത്തുന്നവർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി.[www.malabarflash.com]
അതേസമയം, ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ലെന്ന് അൽ റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി വ്യക്തമാക്കി.
ഖത്തറിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെത്തുന്ന എല്ലാ സന്ദർശകരും നിർബന്ധിത സ്കീമിന്റെ പരിധിയിൽ ഉൾപ്പെടണമെന്ന് വ്യവസ്ഥചെയ്യുന്ന ആരോഗ്യസേവന നിയന്ത്രണവുമായി ബന്ധപ്പെട്ട 2021ലെ നിയമം (22) പ്രകാരമായിരുന്നു പ്രഖ്യാപനം. 50 റിയാലാണ് ഒരുമാസത്തെ ഏറ്റവും കുറഞ്ഞ പ്രീമിയം. ഇന്‍ഷുറൻസില്ലാത്തവര്‍ക്ക് വിസ അനുവദിക്കില്ല.
അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ക്കൂടുതല്‍ കവറേജ് വേണ്ടവര്‍ക്ക് ഉയര്‍ന്ന തുകയ്ക്കുള്ള പോളിസി എടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽനിന്നുള്ള പോളിസികൾ മാത്രമേ അനുവദിക്കൂ. വിസ എടുക്കുന്ന സമയത്തുതന്നെ ഇൻഷുറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കണം.അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള സന്ദർശകരുടെ കാര്യത്തിൽ ഇൻഷുറൻസ് പോളിസിയിൽ ഖത്തർ ഉൾപ്പെട്ടിരിക്കണമെന്നാണ് വ്യവസ്ഥ. അവർ രാജ്യത്ത് താമസിക്കുന്ന സമയത്ത് ഇൻഷുറൻസിന് സാധുതയുണ്ടായിരിക്കണം.
ഈ രാജ്യാന്തര ഇൻഷുറൻസ് പരിരക്ഷ ഖത്തറിൽ അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിലൊന്ന് നൽകുന്നതായിരിക്കണം.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെയും വ്യവസ്ഥകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx എന്ന ലിങ്കിൽ ലഭിക്കും.
രാജ്യത്ത് ഘട്ടംഘട്ടമായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽനിന്ന് സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നത് ഉൾപ്പെടെ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയം സജ്ജമാക്കിയിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽനിന്ന് സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നത് ഉൾപ്പെടെ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയം സജ്ജമാക്കിയിരുന്നു.
0 Comments