കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ശോഭിക വെഡ്ഡിംഗ്‌സിന്റെ ഒന്നാം വാര്‍ഷികം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഭിനേത്രി ചിത്രാ നായര്‍ മുഖ്യതിഥിയായി.[www.malabarflash.com]
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, ബിഗ് മാള്‍ ഡയറക്ടര്‍ ഷംസു പാലക്കി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് യുസഫ് ഹാജി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എ.സി മഹമൂദ്, വാര്‍ഡ് മെമ്പര്‍മാരായ വന്ദന, കുസുമ സംബന്ധിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജേതാക്കളായ ദുര്‍ഗ സ്‌കൂളിനെ അനുമോദിച്ചു. ഡയറക്ടര്‍മാരായ കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, പി.എന്‍ അബ്ദുല്‍ ഖാദര്‍, കെ.പി മുഹമ്മദലി, ഉസ്മാന്‍ ഫജർ എന്നിവര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിനോദ് കുമാറിന് ഉപഹാരം കൈമാറി. ഷോറൂം മാനേജര്‍ മന്‍സൂര്‍, ഷോറൂം അസിസ്റ്റന്റ് സലീം, യമുന പുഷ്പന്‍ സംസാരിച്ചു.
വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമേറിയ സെലക്ഷനാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
0 Comments