ബംഗളൂരു: കർണാടകയിൽ നാട്ടുകാർക്ക് നേരെ കത്തിവീശി ഭീഷണിയുയർത്തിയ യുവാവിന് നേരെ പോലീസ് വെടിയുതിർത്തു. കർണാടകയിലെ കൽബുർഗി മാർക്കറ്റിൽ ഞായറാഴ്ച രാത്രിയാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.[www.malabarflash.com]
പോലീസ് ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. തുടർന്ന് യുവാവിന്‍റെ കാലിന് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
നിലത്തുവീണ യുവാവിനടുത്തേക്ക് പോലീസ് എത്തുന്നതും ലാത്തികൊണ്ട് അടിക്കുന്നതും വിഡിയോയിലുണ്ട്. സുരക്ഷ കണക്കിലെടുത്താണ് യുവാവിന് നേരെ വെടിയുതിർത്തതെന്നും ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
0 Comments