അബുദാബി: ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. കാസര്‍കോട് കുമ്പള ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ താമസക്കാരനായ മുഹമ്മദ് അന്‍സാരിയാണ് (60) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് 20 ദിവസമായി അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.[www.malabarflash.com]
അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷററും മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ആറ് മാസം മുൻപാണ് നാട്ടില്‍ പോയി തിരികെവന്നത്. മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പെര്‍വായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ, അംഗഡിമൊഗര്‍. മക്കള്‍: അര്‍ശാദ് (ദുബൈ), അന്‍വര്‍, അസ്മീറ.
0 Comments