കളിയാട്ടത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി തെയ്യം മസ്ജിദിലെത്തി.
പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി, എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. ലത്തീഫ് എന്നിവർ ചേർന്ന് തെയ്യത്തെ സ്വീകരിച്ചു.
പള്ളിക്കമ്മിറ്റി ഭാരവാഹികളായ പുഴക്കര ഹമീദ് ഹാജി, എ.സി. റഷീദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. ലത്തീഫ് എന്നിവർ ചേർന്ന് തെയ്യത്തെ സ്വീകരിച്ചു.
മസ്‍ജിദ് ഭാരവാഹികൾ കാണിക്ക അർപ്പിച്ചു. തെയ്യം ഇളനീർ നൽകി. അസർ നിസ്കാരത്തിനുള്ള ബാങ്ക് വിളിക്കുശേഷമാണ് തെയ്യം പള്ളിയങ്കണത്തിൽനിന്ന് മടങ്ങിയത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പള്ളിവക ഭക്ഷണസാധനങ്ങൾ എത്തിച്ചു.
0 Comments