NEWS UPDATE

6/recent/ticker-posts

മലയാളി ദമ്പതികൾ മംഗളൂരൂ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫൽനീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.[www.malabarflash.com]

കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രൻ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ടെക്സ്റ്റൈൽ വ്യാപാരിയാണ് രവീന്ദ്രൻ. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

മംഗളൂരു ഫൽനീറിലെ ഹോട്ടലിൽ രണ്ട് ദിവസം മുൻപാണ് രവീന്ദ്രനും സുധയും മുറിയെടുത്തത്. ചൊവ്വാഴ്ച  മുതൽ മുറി തുറന്നില്ല. ബുധനാഴ്ച വൈകുന്നേരം ആയപ്പോൾ ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കും.

Post a Comment

0 Comments