ചരിത്രത്തില്‍ ആദ്യമായാണ് അംഗപരിമിതി നേരിടുന്ന ഒരു ഫുട്‌ബോള്‍ താരം മികച്ച ഗോളിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. 2022 നവംബര്‍ ആറിന് നടന്ന അംഗപരിമിതരുടെ ഫുട്‌ബോള്‍ മത്സരത്തിനിടെയായിരുന്നു ഒലെക്‌സിയുടെ അത്ഭുത ഗോള്‍. വാര്‍റ്റ പോസ്‌നന്‍ ക്ലബ്ബിനു വേണ്ടി സ്റ്റാല്‍ റസെസോയ്‌ക്കെതിരെയായിരുന്നു ഒലെക്‌സിയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍.
ഒലെക്‌സി നേടിയ ഈ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഊന്നുവടി നിലത്ത് ഉറപ്പിച്ച് ബൈസിക്കിള്‍ കിക്കിലൂടെ താരം നേടിയെടുക്കുകയായിരുന്നു.
0 Comments