മേല്‍പ്പറമ്പ: ഒഫാന്‍സ് കീഴൂര്‍ സംഘടിപ്പിക്കുന്ന എന്‍എ അബ്ദുല്ലക്കുഞ്ഞി സ്മാരക എന്‍എ ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഫെബ്രുവരി 26ന് ഏഴ് മണിക്ക് കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സിഎല്‍ മാഹിന്‍ ഹാജി സ്റ്റേഡിയത്തില്‍ തുടക്കം. ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കര്‍ണാടക എംഎല്‍എയുമായ എന്‍എ ഹാരിസ് ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
ഇന്‍ഡ്യയിലെ പ്രമുഖ കായിക താരങ്ങള്‍ അണിനിരക്കുന്ന
ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ പച്ചക്കാട്, ബാച്ചിലേഴ്‌സ് പുത്തൂര്‍, ഗ്രീന്‍ സ്റ്റാര്‍ പാക്യാര, എഫ് സി കീഴൂര്‍, ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍, യുനൈറ്റഡ് എഫ്‌സി പട് ല, ജിംഖാന മേല്‍പറമ്പ്, എഫ്‌സി ബ്രദേഴ്‌സ് ഒളവറ, ചന്ദ്രഗിരി മേല്‍പറമ്പ്, പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പ്, ലകി സ്റ്റാര്‍ കീഴൂര്‍, ഹലീം കടുപ്പ് ചട്ടഞ്ചാല്‍, മൊഗ്രാല്‍ ബ്രദേഴ്‌സ്, യുനൈറ്റഡ് കൈതക്കാട്, ചൂരി ഫുട്‌ബോള്‍ ക്ലബ്, ഫാല്‍കണ്‍ കളനാട് എന്നീ ടീമുകള്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങില്‍ ഓള്‍ ഇന്‍ഡ്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്ത എന്‍എ ഹാരിസ് എംഎല്‍എയ്ക്ക് ജന്മനാടിന്റെ സ്വീകരണം നല്‍കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, കായിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
0 Comments