ഡേ കെയറിലെ പൂളില്‍ വീണ വെയ്‌ലണ്‍ സോണ്‍ഡേഴ്‌സ് എന്ന കുഞ്ഞാണ് മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മിനിറ്റുകളോളം വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് ശ്വാസംമുട്ടിയ വെയ്‌ലണിനെ പുറത്തെടുത്തപ്പോള്‍ തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ കുട്ടികളുടെ ആശുപത്രിയിലുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമോ അവിടെ ഇല്ലായിരുന്നു. എന്നിട്ടും ആശുപത്രിയിലെ ലാബ് ജീവക്കാരും നഴ്‌സുമാരും അറ്റന്‍ഡര്‍മാരും അടക്കം എല്ലാവരും വെയ്‌ലണിനെ രക്ഷിക്കുന്നതില്‍ പങ്കാളികളായി. മൂന്ന് മണിക്കൂറോളം ഓരോരുത്തരും മാറിമാറി കുഞ്ഞിന് സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു.
പ്രതീക്ഷകള്‍ അസ്തമിച്ച സമയത്തും ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് കുഞ്ഞിന് ജീവന്‍ തിരിച്ചുനല്‍കിയതെന്ന് ഡോക്ടര്‍ ടെയ്‌ലര്‍ പറയുന്നു. ഫെബ്രുവരി ആറിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കുഞ്ഞ് നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
After falling through ice covering the pool at his babysitter’s house, as many as 30 individuals between Petrolia's Charlotte Eleanor Englehart Hospital & Children’s Hospital worked to save Waylon.
— London Health Sciences Centre (@LHSCCanada) February 16, 2023
Read how skill, determination & teamwork saved his life: https://t.co/hZXVERGuPR pic.twitter.com/jj99anTnpY
0 Comments