എസ്.ഐ എസ്.കെ. പ്രിയനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. കോട്ടക്കൽ പുത്തൂർ ബൈപാസില്‍നിന്ന് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയവരെ പാലക്കാട് കല്ലടിക്കോട്ടുനിന്നുമാണ് പോലീസ് പിടികൂടിയത്. ക്യുനെറ്റ് ഓൺലൈൻ ഇടപാടിൽ പിടിയിലായവർക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. കരിപ്പൂർ സ്വദേശിയായ കൊളത്തൊടി ഫസൽ റഹ്മാനെയാണ് സംഘം ആദ്യം കടത്തികൊണ്ടുപോയത്.
ശേഷം ഇയാളുമൊത്ത് ഞായറാഴ്ച വൈകീട്ട് കൊടിഞ്ഞി സ്വദേശിയായ റഫീഖിനെ പിടികൂടാൻ സംഘം പുത്തൂരിലെത്തി. ഈ സമയം ഫസൽ വാഹനത്തിൽനിന്ന് രക്ഷപ്പെട്ടു. ശേഷം പോലീസിൽ പരാതി നൽകി. തുടർന്ന് അർധരാത്രിയോടെ സംഘത്തെ പിടകൂടുകയായിരുന്നു. ഇവരുടെ വാഹനനും കസ്റ്റഡിയിൽ എടുത്തു.
ജില്ല പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദേശപ്രകാരം ഡാൻസാഫ് ടിം അംഗങ്ങൾ, കോട്ടക്കൽ എസ്.ഐ സുരേന്ദ്രൻ, സി.പി.ഒമാരായ രതീഷ്, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments