പാലക്കാട്: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.[www.malabarflash.com]
ഓണ്‍ലൈന്‍ റമ്മിയിലൂടെ ഗിരീഷിന് നഷ്ടമായത് ഏകദേശം മൂന്നര ലക്ഷത്തോളം രൂപയാണ്. തൃശൂരിലെ കോളേജില്‍ ലാബ് ടെക്‌നീഷ്യനായിരുന്ന ഗിരീഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്നര ലക്ഷത്തോളം രൂപ ഗിരീഷ് നഷ്ടടപ്പെടുത്തിയിരുന്നെന്നും അതിനായി സ്വര്‍ണാഭരണങ്ങള്‍ യുവാവ് വിറ്റിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
0 Comments