NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവം; പി. വി. അമേയ ഭരണിക്കുഞ്ഞി

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഭരണി കുഞ്ഞിയാവാന്‍ പി. വി. അമേയയ്ക്ക് നിയോഗം. ഉദുമ പെരിയവളപ്പില്‍ പി. വി. പ്രകാശന്റെയും കെ. വി. ശ്രീജയുടെയും മകളായ അമേയ ഉദുമ ഗവ. എല്‍. പി. സ്‌കൂളില്‍ ഒന്നാം തരത്തില്‍ പഠിക്കുന്നു.[www.malabarflash.com]

ദേവിയുടെ ജന്മനക്ഷത്രമായ ഭരണി നാളില്‍ ജനിച്ച, കഴകപരിധിയില്‍ പെടുന്ന 10 വയസ്സിന് താഴെയുള്ള ബാലികയ്ക്കാണ് ഈ അപൂര്‍വ ഭാഗ്യം ലഭിക്കുന്നത്. ആചാരസ്ഥാനികരാണ് ഭരണി കുഞ്ഞിയെ നിശ്ചയിക്കുന്നത്.

ഫെബ്രവരി 14 ന് ചൊവ്വാഴ്ച ഭരണികുറിക്കുന്ന ചടങ്ങിന്റെ ഭാഗമായി അമേയയെ ഭണ്ഡാര വീട്ടിലെ പടിഞ്ഞാറ്റയിലിരുത്തി ശിരസില്‍ അരിയും പ്രസാദവുമിട്ട് ഭരണി കുഞ്ഞായി വാഴിക്കും. 

ദേവിയുടെ ജന്മ നക്ഷത്രമായ ഭരണി നക്ഷത്രത്തിന്റെ പ്രതീകമായി ഭരണി ഉത്സവത്തിന്റെ തുടക്കം മുതല്‍ കൊടിയിറങ്ങും വരെ ക്ഷേത്രോത്സവ ചടങ്ങുകളിലും എഴുന്നള്ളത്തുകളിലും ഭരണി കുഞ്ഞി ആചാര സ്ഥാനികരോടൊപ്പം ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും.

Post a Comment

0 Comments