ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലമാണ് ക്ഷേത്രത്തിൽ ആദ്യം സമർപ്പിച്ചത്. തുടർന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിവേദ്യ വിഭവങ്ങൾ അടക്കം ചെയ്ത കലങ്ങൾ സമർപ്പിച്ചു.
ദേവിയെ തൊഴാനും 'മങ്ങണ'ത്തിൽ അച്ചാറ് ചേർത്ത ഉണക്കലരി കഞ്ഞി വാങ്ങി കഴിക്കാനും ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏഴായിരത്തിലേറെ കലങ്ങളാണ് സമർപ്പണത്തിനെത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
കുരുത്തോല കൂട്ടികെട്ടി അടയുണ്ടാക്കാൻ സ്ഥാനികരോടൊപ്പം വാല്യക്കാരും സഹായത്തിനുണ്ടായി. ഉപ്പ് തൊടാത്ത ഉണക്കലരി ചോറാണ് പാകം ചെയ്ത് കലത്തിൽ നിറക്കുന്നത്. കലശാട്ടും അനുബന്ധ ചടങ്ങുകൾക്കും ശേഷം ശനിയാഴ്ച രാവിലെ 8 നകം നിവേദ്യക്കലങ്ങൾ തിരിച്ചു നൽകും.
0 Comments