ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് മഅ്ദനിയെ പക്ഷാഘാതത്തെയും മറ്റ് അനുബന്ധ അസുഖങ്ങളെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
രണ്ടാഴ്ചക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബെംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടര്‍ന്ന് വരികയായിരിന്നു. അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ നേരത്തെ ഉണ്ടായിരുന്നതിന് സമാനമായ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായത്.
എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് മഅ്ദനിയെ വിധേയമാക്കി.
ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും മഅ്ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിൻ്റെ അളവ് വളരെ ഉയര്‍ന്ന് തന്നെ തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ സമയവും ശക്തമായ തണുപ്പ് ശരീരരത്തില്‍ അനുഭവപ്പെടുന്നുണ്ട്. കണ്ണിൻ്റെ കാഴ്ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യുന്നുണ്ട്.
ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകള്‍ക്ക് സംഭവിച്ച ബലക്ഷയം കാരണം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകരമുള്ള ചികിത്സകള്‍ വേണ്ടവണ്ണം ഫലപ്രദമാകത്ത അവസ്ഥയുമുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചു.
0 Comments