NEWS UPDATE

6/recent/ticker-posts

പ്രതിഭ എരോൽ യുഎഇ കബഡി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബൈ: പ്രതിഭ ആർട്സ് & സ്പോർട്സ് ക്ലബ് എരോൽ യുഎ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ് 14 നു അജ്മാനിൽ വെച്ചു ഓൾ ഇന്ത്യ ലെവൽ കബഡി ഫെസ്റ്റ് സംഘടിപ്പിക്കുന്നു . ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ കബഡി താരങ്ങളായ രാഹുൽ ചൗധരിയും മനീന്ദർ സിങ്ങും ചേർന്ന് നിർവഹിച്ചു.[www.malabarflash.com]

ഇന്ത്യൻ കബഡി ഓർഗനൈസേഷൻ പ്രെസിഡന്റ് ശ്രീ മധു ഇ വി , ശ്രീ വി നാരായണൻ നായർ എന്നിവരടക്കം യുഎ ഇ യുടെ സാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രധാന വ്യക്തിത്വങ്ങൾ അണിനിരന്നു .

നീവ പ്രൊ കബഡി ലീഗിയിൽ വെച്ചാണ് ചടങ്ങ് നടന്നത് . മനോജ് മേഘയാണ് ലോഗോ ഡിസൈൻ ചെയ്തത് .

Post a Comment

0 Comments