ചെന്നൈ: ഭിക്ഷക്കാരന്റെ വേഷത്തിലെത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. ചെന്നൈ നന്ദനത്തെ ഗവൺമെന്റ് ആര്‍ട്‌സ് കോളേജില്‍ ചരിത്രാധ്യാപകനായ എം. കുമാരസാമി (56) യെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എഗ്മൂറിനടുത്താണ് സംഭവം.[www.malabarflash.com]
തൊപ്പിയും മുഖവും മറച്ച് നടന്നുവന്ന ഇയാൾ ബ്ലേഡ് കൊണ്ടാണ് ഭാര്യയെ അക്രമിച്ചത്. എഗ്മൂറില്‍ ബസിറങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. പുരുഷസുഹൃത്തുക്കളുമായി ഭാര്യ നിരന്തരം ഫോണ്‍ചെയ്യുന്നതിന്റെ രോഷമാണ് വധശ്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
0 Comments