NEWS UPDATE

6/recent/ticker-posts

ഉദുമയിലെ പൊതു കക്കൂസ് തുറന്നു

ഉദുമ: ഉദുമ സർവീസ് സഹകരണ ബാങ്കിന് മുൻവശം ഉദുമ ഗ്രാമ പഞ്ചായത്ത് നിർമിച്ച പൊതുകക്കൂസ്  പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, പഞ്ചായത്ത് മെമ്പർമാരായ അശോകൻ ചക്കര, ചന്ദ്രൻ നാലാംവാതുക്കൽ, ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ പങ്കെടുത്തു.[www.malabarflash.com]

പൊതു കക്കൂസിന് സമീപം രാജേഷ് മെമ്മോറിയൽ പെട്ടി കട നടത്തുന്ന  സികെ മോഹനൻ നാലാം വാതുക്കലാണ് ഇതിൻ്റെ നടത്തിപ്പ് ചുമതല.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പൊതു കക്കൂസ് നവീകരിച്ചത്. ഇതിൻ്റെ നടത്തിപ്പ് ഏറ്റെടുത്ത ആൾ ഉദുമയിൽ വാഹനം തട്ടി മരണപ്പെട്ടതിനെ തുടർന്ന് വർഷങ്ങളോളം അടഞ്ഞുകിടന്നു.ഇതിനിടയിൽ മോട്ടോർ തകരാറിലാവും വയറിംഗ് നശിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഭരണ സമിതി ഇതെല്ലാം ശരിയാക്കി എഗ്രിമെൻ്റ് വ്യവസ്ഥയിൽ മോഹനൻ നാലാം വാതുക്കലിന് നടത്തിപ്പ് നൽകുകയായിരുന്നു.

Post a Comment

0 Comments