NEWS UPDATE

6/recent/ticker-posts

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ എസ്.ഐ.യുടെ ചെവി കടിച്ച് മുറിച്ചു; പ്രതി അറസ്റ്റില്‍


കാസര്‍കോട്: കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി എസ്.ഐയുടെ ചെവി കടിച്ച്മുറിച്ചു.കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ വിഷ്ണുപ്രസാദിന്റെ ചെവിയാണ് കടിച്ചുമുറിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് മധൂര്‍ അറന്തോട്ടെ സ്റ്റാനി റോഡ്രിഗസിനെ(48) അറസ്റ്റ് ചെയ്തു.[www.malabarflash.com]

വ്യാഴാഴ്ച  വൈകിട്ടാണ് സംഭവം. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോയി തിരിച്ചുവരികയായിരുന്ന എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉളിയത്തടുക്കയില്‍ ആള്‍ക്കൂട്ടം കണ്ട് ജീപ്പ് നിര്‍ത്തിയിട്ടു. സ്റ്റാനി ഓടിച്ചുവന്ന ബൈക്ക് വാനില്‍ ഇടിച്ച് അപകടമുണ്ടായതിനെ തുടര്‍ന്നാണ് ഇവിടെ ആളുകള്‍ തടിച്ചുകൂടിയത്.

മദ്യലഹരിയിലായിരുന്ന സ്റ്റാനിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് ഇയാളെ കൈമാറി.
സ്റ്റാനിയെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ സ്റ്റാനി അസഭ്യം പറയുകയും എസ്.ഐയുടെ ചെവി കടിച്ച് മുറിക്കുകയുമായിരുന്നു. എസ്.ഐ ആസ്പത്രിയില്‍ ചികിത്സ തേടി.

Post a Comment

0 Comments