NEWS UPDATE

6/recent/ticker-posts

മൂല്യങ്ങൾ സംവേദനം ചെയ്യുന്നതിൽ മദ്റസാധ്യാപകരുടെ സേവനം നിസ്തുലം

തൃക്കരിപ്പൂർ : നവ ലിബറലിസവും ലഹരിയും നാൾക്ക് നാൾ പുതു സമൂഹത്തെ കടുത്ത അരാജകത്വത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുമ്പോൾ മൂല്യങ്ങൾ പിന്തുടരുന്ന സമൂഹത്തെ വാർത്തടുക്കന്നതിൽ മദ്രസാധ്യാപകർ ചെയ്തു കൊണ്ടിരിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് എസ് എസ് എഫ് കേരള സെക്രട്ടറി അനസ് അമാനി അൽ കാമിലി അഭിപ്രായപെട്ടു.[www.malabarflash.com]


സുന്നി ജംഇയ്യത്തു മുഅല്ലിമീൻ കാസറകോട് ജില്ലാ കമ്മറ്റി തൃക്കരിപ്പൂർ അൽ മുജമ്മഉൽ ഇസ്‌ലാമിയിൽ സംഘടിപ്പിച്ച " അൽ ഇക്റാം " ലീഡേഴ്‌സ് ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പത്തിലേറെ വർഷം ഒരേ മദ്രസയിൽ സേവനം ചെയ്ത നാൽപത്തിയേഴ് അധ്യാ പകരെ ആദരിച്ചു.

മുജമ്മഹ് ശിൽപി മർഹൂം സി കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെ തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് ജമാലുദ്ധീൻ സഖാഫി ആദൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം മുജമ്മഅ് ജനറൽ മാനേജർ അബ്ദുൽ ജലീൽ സഖാഫി മാവിലാടം ഉത്ഘാടനം നിർവഹിച്ചു.
സമസ്ത ജില്ലാ മുശാവറ അംഗം സയ്യിദ് ത്വയ്യിബുൽ ബുഖാരി
അവാർഡ് ദാനവും ക്യാഷ് അവാർഡും നൽകി മുഅല്ലിം ആദരവ് നിർവ്വഹിച്ചു.

ഒരേ മദ്റസയിൽ 25 വർഷം പൂർത്തിയാക്കിയ എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി ഇൽയാസ് മൗലവി കൊറ്റുമ്പയെയും പി കെ അബ്ദുല്ല മൗലവിയെയും തങ്ങൾ ഷാൾ അണിയിച്ചു

അശ്റഫ് സഅദി ആരിക്കാടി, അബ്ദുറഹ് മാൻ സഅദി. ഹനീഫ് സഅദി കാമിൽ സഖാഫിമഞ്ഞംപാറ, അബ്ദുൽ ഹമീദ് മൗലവി കാഞ്ഞങ്ങാട് . അബ്ദുൽ കരീം കാമിൽ സഖാഫി കുണിയ, അബ്ദുൽ ലത്തീഫ് മുസ്ല്യാർ കുമ്പള, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം.അശ്റഫ് സഖാഫി മുഹിമ്മാത്ത്.........
ജില്ലാ സെക്രട്ടറി ഇൽയാസ് മൗലവി സ്വാഗതവും ജില്ലാ .... സെക്രട്ടറി ഇബ്രാഹീം കുട്ടി സഅദി തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു

Post a Comment

0 Comments