ഈ സാധനം അടിവേരോടുകൂടി ഉടനെ മാറ്റിയില്ലെങ്കിൽ ടൗണിൽ വൻ അപകടം ഉണ്ടാകുമെന്നതിന്റെ സൂചനയെന്നോണം ഇതോ ടനുബന്ധിച്ച് സ്ഥാപിച്ച മറ്റൊരു സിഗ്നൽ സ്തംഭം ബുധനാഴ്ച്ച നിലം പൊത്തി വീണു.
കെഎസ്ഇബി വിഭാഗം പാലക്കുന്ന് കവലയിലെ വൻ മരത്തിലെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിടെ ഒരെണ്ണം തൊട്ടടുത്ത തൂണിൽ ചെറുതായൊന്ന് മുട്ടിയതോടെ അടിഭാഗം ഇളകി നിലംപൊത്തുമെന്നായപ്പോൾ സ്റ്റാന്ഡിലെ ഡ്രൈവർമാർ ഓടി യെത്തി താങ്ങി താഴെക്ക് മാറ്റിവെച്ചു. അല്ലായിരുന്നു വെങ്കിൽ തിരക്കിട്ട റോഡിൽ അപകടം ഉറപ്പായിരുന്നു.
തുടർന്നാണ് മറ്റു സിഗ്നൽ സ്തംഭങ്ങളുടെ ഉറപ്പും നാട്ടുകാർ പരിശോധിച്ചത്. ഏത് സമയത്തും കടപുഴകി വീഴാവുന്ന അവസ്ഥയിൽ ഇവിടെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ തൂണുകൾ അടിഭാഗം പൂർണമായും തുരുമ്പിച്ചിരിക്കുന്നു.
ഈ മാസം പതിനായിരങ്ങള്‍ ഒത്തുകൂടുന്ന ഭരണി ഉത്സവനാളിലെ തിക്കും തിരക്കും ഏറെ അനുഭവപ്പെടുന്ന ഇടമാണിത്. ഇപ്പോള്‍ വിവാദമായിരിക്കുന്ന ട്രാഫിക് സിഗ്‌നല്‍ കേവലം നോക്കുകുത്തി മാത്രമാണ്. തുരുമ്പിച്ച ഒരെണ്ണം കഴിഞ്ഞ ദിവസം വീണതിന്റെ അടിഭാഗം പൂര്‍ണമായും ദ്രവിച്ചിട്ടുണ്ട്.
മറ്റു പ്രധാന തൂണുകളും ഇതേ അവസ്ഥയിലായിരിക്കുയാണ്. വലിയൊരപകട സാധ്യത കണ്ട് ഉത്സവത്തിന് മുമ്പായി ഇവ മാറ്റണമെന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരനും ആവശ്യപ്പെട്ടു.
മറ്റു പ്രധാന തൂണുകളും ഇതേ അവസ്ഥയിലായിരിക്കുയാണ്. വലിയൊരപകട സാധ്യത കണ്ട് ഉത്സവത്തിന് മുമ്പായി ഇവ മാറ്റണമെന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരനും ആവശ്യപ്പെട്ടു.
0 Comments