തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണ് സംഭവം. ട്രെയിനിന്റെ എ.സി കോച്ചിനുനേരെയാണ് കല്ല് പതിച്ചത്. കോച്ചിന്റെ ചില്ലുകൾ തകർന്നു. ട്രെയിനിലുള്ളവർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടൻ റെയിൽവേ പോലീസ് സേനയിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ റിബേഷ്, വിഷ്ണുരാജ് എന്നിവരെത്തി കല്ലെറിഞ്ഞ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു.
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരാണ് പിടിയിലാവുന്നവരിൽ കൂടുതലും. പ്രതിയെ റെയിൽവേ കോടതിയിൽ ഹാജരാക്കി.
0 Comments