NEWS UPDATE

6/recent/ticker-posts

വിദ്യാർഥികളെ പൂട്ടിയിട്ടു; കാസർകോട് ഗവ.കോളജ് പ്രിൻസിപ്പലിനെ നീക്കാൻ മന്ത്രിയുടെ നിർദേശം

കാസർകോട്: ഗവ.കോളജ് പ്രിൻസിപ്പലിന്റെ ചുമതലയിൽനിന്ന് എൻ.രമയെ നീക്കാൻ നിർദേശം നൽകി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ക്യാംപസിലെ കുടിവെള്ള പ്രശ്നമുന്നയിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടർന്നാണ് നടപടിക്ക് നിർദേശമെന്ന് മന്ത്രി പറഞ്ഞു. കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിനാവശ്യമായ നിർദേശം നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.[www.malabarflash.com]


വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് കാസർകോട് ഗവണ്‍മെന്റ് കോളജ് താൽക്കാലികമായി പൂട്ടി. കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട് അപമാനിച്ചതായി പരാതി ഉയർന്നതിനു പിന്നാലെ കോളജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്.

സംഭവത്തിൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. കോളജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് കോളജ് പ്രിൻസിപ്പൽ എം.രമ.

ക്യാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാർഥികളോടാണ് പ്രിൻസിപ്പൽ എം.രമ അപമര്യാദയായി പെരുമാറുകയും ചേംബറിൽ പൂട്ടിയിടുകയും ചെയ്തത്. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച പ്രിൻസിപ്പല്‍ വിദ്യാർഥികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു.

Post a Comment

0 Comments