ചെന്നൈ: തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ കഞ്ചാവും മയക്കുമരുന്ന് കൂണും വിൽപന നടത്തിയ മലയാളി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്.[www.malabarflash.com]
കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിൽപ്പന സജീവമായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫർ, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുൽ, മലയാളിയായ അൽഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്.
0 Comments