വാർത്ത ശ്രദ്ധയിൽപെട്ട പൊതു മരാമത്ത് വകുപ്പിന്റെ നിർദേശത്തെ തുടർന്ന് ക്രൈൻ അടക്കമുള്ള വാഹനം വെള്ളിയാഴ്ച ഉച്ചയോടെ പാലക്കുന്നിലെത്തി ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഇവ മുറിക്കുന്നത്. വടക്ക് ഭാഗത്തെ തൂൺ മുറിച്ചു. മറ്റുള്ളവയും വൈകാതെ മുറിച്ചുമാറ്റുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചു.
പാലക്കുന്നിൽ ഭരണി ഉത്സവം വരാനിരിക്കെ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ അപകടാവസ്ഥയിലുള്ള ഈ തൂണുകൾ എടുത്ത് മാറ്റണമെന്ന് നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു.
0 Comments