NEWS UPDATE

6/recent/ticker-posts

പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം തടവ്

തിരുവനന്തപുരം: പതിനാറു വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സഞ്ജു സാംസനെതിരെയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.[www.malabarflash.com]


കേരളത്തിൽ ആദ്യമായാണ് ട്രാൻസ്ജെന്‍ഡറെ പോക്സോ കേസില്‍ ശിക്ഷിക്കുന്നതെന്നും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ പറഞ്ഞു.

ട്രെയിനിൽ ചിറയിൻകീഴ് നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്ന കുട്ടിയെ സഞ്ജു പരിചയപ്പെട്ടു. പിന്നീട് തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നായിരുന്നു കേസ്. 2016 ലാണ് സംഭവം.

സംഭവ സമയം പ്രതി പുരുഷനായിരുന്നു.പിന്നീട് വിചാരണ വേളയിൽ ട്രാൻസ് വുമണായി മാറുകയായിരുന്നു. എന്നാൽ ആ സമയത്തും ട്രാൻസ്ജെൻഡറായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. പ്രതിയുടെ പൊട്ടൻസി ടെസ്റ്റ് നടത്തി പോലീസ് ഈ വാദം തെളിയിച്ചു.

Post a Comment

0 Comments