NEWS UPDATE

6/recent/ticker-posts

മേഴ്സിക്കുട്ടൻ രാജിവച്ചു; യു.ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ രാജ്യാന്തര ഫുട്‌ബോള്‍ താരം യു.ഷറഫലിയെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.[www.malabarflash.com]


പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 5 തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ദേശീയ ടീമിനായി കളിച്ചു. ലെബനനില്‍ നടന്ന പ്രീവേള്‍ഡ് കപ്പ് മത്സരത്തിലും ഇന്ത്യയ്ക്കായി കളിച്ചു. മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി, കലിക്കറ്റ് യൂണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്.

9 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു. കേരളാ പൊലീസില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം എംഎസ്പി കമാൻഡന്റായാണ് വിരമിച്ചത്. തുടര്‍ന്ന് ഫുട്‌ബോള്‍ പരിശീലകന്‍ എന്ന നിലയിലും സംഘാടകനായും സജീവമാണ്.

അതേസമയം, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്സികുട്ടന്‍ രാജിവച്ചു. വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. കായികമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി.

Post a Comment

0 Comments