ജുബൈല്‍: ജാമിഅ സഅദിയ്യ ജുബൈല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉംറ സര്‍വ്വീസ് ഓഫീസ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉംറ സര്‍വീസിന് പുറമെ മറ്റ് ജനറല്‍ സര്‍വീസുകളും ഓഫീസില്‍ ലഭ്യമാകുന്നതാണ്.[www.malabarflash.com]
അനാഥ അഗതികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനത്തിന്റെ ഉന്നമനത്തിന് വേണ്ടി മുഴുവനാളുകളും പ്രവര്‍ത്തിക്കണമെന്ന് ആറ്റക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, നസീര്‍ അല്‍ ഫലാഹ്, യൂസുഫ് സഅദി അയ്യങ്കേരി എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് ശുക്കൂര്‍ തങ്ങള്‍, അബ്ദുറഹ്‌മാന്‍ മദനി, ഹബീബ് സഖാഫി, മുഹമ്മദ് സഅദി ആദൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ ഹാജി കിന്യ തുടങ്ങിയവര്‍ സംബന്ധിച്ചു
0 Comments