NEWS UPDATE

6/recent/ticker-posts

വി.പി.പി. മുസ്തഫ കാസർകോട്ടേക്ക് മടങ്ങുന്നു; ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പരിഗണിച്ചേക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫ സ്ഥാനമൊഴിയുന്നു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. പകരക്കാരനെ തീരുമാനിച്ചിട്ടില്ല.[www.malabarflash.com]

കാസർകോട്ടെ സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദേശപ്രകാരമാണ് രാജി. അതേസമയം, അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കാസർകോട്ടെ എൽഡിഎഫ് സ്ഥാനാർഥിയായി മുസ്തഫയെ പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്.

ജില്ലകളിൽ സംഘടനാ ചർച്ചകൾ പൂർത്തിയായ ഘട്ടത്തിലാണ് മുസ്തഫയെ തിരികെ വിളിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ മുസ്തഫയുടെ സാന്നിധ്യം ആവശ്യമാണെന്ന് കാസർകോട്ടെ ചർച്ചയിൽ അഭിപ്രായമുയർന്നു. എം.വി. ഗോവിന്ദൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മുസ്തഫ.

Post a Comment

0 Comments