മഞ്ചേശ്വരം: പിറന്നാൾ ദിനത്തിൽ ബേക്കറിയിൽ പലഹാരം ഉണ്ടാക്കുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. കാസർകോട് തലപ്പാടി തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്റെ ഭാര്യ ഡി. ജയശീല (24) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കർണാടക വിട്ടലയിലെ മാലിങ്ക-സുനന്ദ ദമ്പതികളുടെ മകളാണ് ജയശീല. ഒരു വർഷം മുമ്പായിരുന്നു തൂമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജനുമായുള്ള വിവാഹം.
ശനിയാഴ്ച ജയഷീലയുടെ പിറന്നാൾ ദിനത്തിലാണ് ജോലിക്കിടെ ദാരുണമായ അപകടം സംഭവിച്ചത്. പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിനിടയിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകിയാണ് മരണം.
0 Comments