പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എല്‍എല്‍ബിക്ക് പഠിക്കുന്ന മകളോടൊപ്പം ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സ്മിത ഒരാഴ്ച്ചയ്ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മകളെ കോഴിക്കോടുള്ള തറവാട്ട് വീട്ടിലാക്കിയ ശേഷം തൃശൂരിലെ ഭര്‍തൃ ഗൃഹത്തില്‍ എത്തിയതാണ് യുവതി. ഞായാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഈ സമയം ഭര്‍ത്താവ് ദീപു സ്ഥലത്തില്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ശേഷം മാത്രമെ പറയാന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു. അന്തിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം
0 Comments