NEWS UPDATE

6/recent/ticker-posts

ഷോര്‍ട്ട് ഫിലിം ഷൂട്ടിങ്ങിനിടെ ട്രെയിനിടിച്ച് യുവാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ബിരുദ വിദ്യാര്‍ഥിയായ വാന്‍ ശര്‍മ(23), സെയില്‍സ്മാനായ മോനു(20) എന്നിവരാണ് മരിച്ചത്. ഇരുവരും ഡല്‍ഹി കാന്തിനഗര്‍ സ്വദേശികളാണ്.[www.malabarflash.com]

കാന്തി നഗര്‍ ഫ്‌ളൈ ഓവറിന് സമീപത്തുവച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍നിന്നുകൊണ്ട് യുവാക്കള്‍ ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുകയായിരുന്നു. അതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സമീപത്തുനിന്ന് കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

Post a Comment

0 Comments