പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരായ പത്തോളം പേർക്കും പരിക്കുണ്ട്.
ചാലിങ്കാലിൽ സ്വന്തമായി ടയർ റിസോളിങ് സ്ഥാപനം തുടങ്ങാനിരിക്കെയാണ് വൈശാഖ് അപകടത്തിൽ മരിച്ചത്. സ്ഥാപനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വൈശാഖിന്‍റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതതരായ സദാനന്ദൻ – അമ്മിണി എന്നിവരുടെ മകനാണ് വൈശാഖ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.
0 Comments