വിവരമറിഞ്ഞ് പിന്തുടർന്ന പോലീസ് സാഹസികമായി പ്രതികളെ പിടികൂടിയാണ് മർദനമേറ്റ യുവാവിനെ മണിക്കൂറുകൾക്കകം രക്ഷിച്ചത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പിൽ അജീഷിനെയാണ് (40) തട്ടിക്കൊണ്ടുപോയി മർദിച്ചത്. പണമിടപാടിൽ 45,000 രൂപ നൽകാനുണ്ടെന്നുപറഞ്ഞ് ഉപദ്രവിച്ചശേഷമാണ് അജീഷിനെ വൈകീട്ട് അഞ്ചോടെ വെള്ള മാരുതി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞ് നോർത്ത് പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം രക്ഷപ്പെട്ടിരുന്നു. എടത്വ ഭാഗത്തേക്ക് പോയ വാഹനം എടത്വ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കൈകാണിച്ചിട്ടും നിർത്തിയില്ല. തുടർന്ന്, മാന്നാർ പോലീസിന്‍റെ സഹായത്തോടെ ജില്ല അതിർത്തിയായ പന്നായി പാലത്തിന്‍റെ ഭാഗത്ത് റോഡ് തടഞ്ഞ് വാഹനപരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവിനെ തട്ടിക്കൊണ്ടുപോയത് നിരവധി കേസുകളിൽ പ്രതിയായ കൊപ്പാറ ബിജുവാണെന്ന് തിരിച്ചറിഞ്ഞ് പ്രതിയുടെ അറുന്നൂറ്റിമംഗലത്തെ വീടും പരിസരവും കേന്ദ്രീകരിച്ചും പരിശോധന നടത്തി. ഇതിനിടെയാണ് മാവേലിക്കര ജില്ല ആശുപത്രി പരിസരത്തെ ഇടറോഡിൽ വെള്ള മാരുതി കാർ കിടക്കുന്നത് കണ്ടത്. പോലീസ് അടുത്തെത്തിയപ്പോൾ വാഹനം ഓടിച്ച് പോകാൻ ശ്രമിച്ചു. പോലീസ് വാഹനം കുറുകെയിട്ട് നിർത്തിയ സമയത്ത് ഓടിയ പ്രതികളെ പോലീസ് പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
തുടർന്ന് ഇവരെ മാവേലിക്കര പോലീസിന് കൈമാറി. മർദനമേറ്റ യുവാവിനെ ആദ്യം മാവേലിക്കര ജില്ല ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിടിയിലായ കൊപ്പാറ ബിജു, ബോണ്ട ബിനു, സുഭാഷ് എന്നിവർ വധശ്രമം, സ്പിരിറ്റ് കടത്ത്, മയക്കുമരുന്ന് അടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments