NEWS UPDATE

6/recent/ticker-posts

അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന്​ തീപിടിച്ച്​ 20 മരണം

അബഹ: ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക്​ സമീപം ചുരത്തിൽ കത്തിയമർന്ന്​​​ 20 പേർ മരിച്ചു. 20 പേർക്ക്​​ പരിക്കേറ്റു. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത്​ എന്ന ചുരത്തിലാണ്​ ബസ്​ അപകടത്തിൽ പെട്ടത്​. തീപിടിച്ച്​ കത്തിയമരുകയായിരുന്നു.[www.malabarflash.com]


ബസിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാർ നടത്തുന്ന ഉംറ ഗ്രൂപ്പിന്​ കീഴിൽ തീർഥാടനത്തിന്​ പുറപ്പെട്ടവരാണ്​​ അപകടത്തിൽ പെട്ടത്. ബംഗ്ലാദേശ്​, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്​ തീർഥാടകർ എന്നാണ്​​ വിവരം.

പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ്​ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments