ഇന്ത്യയിൽ ഇതിനോടകം 406 നഗരങ്ങളിൽ ജിയോയുടെ 5G സേവനങ്ങൾ ലഭ്യമായി കഴിഞ്ഞു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ജിയോ ട്രൂ 5ജി അതിവേഗം ഏറ്റെടുക്കുന്നത് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജിയോ വക്താവ് അറിയിച്ചു.
‘ജിയോയുടെ 5ജി സേവനം അതിവേഗം വ്യാപിക്കുകയാണ്. രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി എത്തിക്കാൻ പറ്റുമെന്ന് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. 2023-ൽ ഓരോ ഇന്ത്യക്കാരനും ജിയോ ട്രൂ 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’- ജിയോ വക്താവ് അറിയിച്ചു.
ഉപഭോക്താക്കൾ അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീച്ചാർജായ 239 രൂപയോ അതിനു മുകളിലുള്ള റീച്ചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും.

0 Comments