NEWS UPDATE

6/recent/ticker-posts

വാഹനാപകടം: ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം നഷ്ടപരിഹാരം

കോട്ടയം: വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറിനാണ് (26) നഷ്ടപരിഹാരം അനുവദിച്ച് അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി.എൽസമ്മ ജോസഫ് ഉത്തരവായത്.[www.malabarflash.com]


2018 ഒക്ടോബർ 13ന് മുനീർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മുനീർ പിഎസ്‌സി പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അഭിഭാഷകരായ വി.ബി.ബിനു, സി.എസ്.ഗിരിജ എന്നിവർ ഹാജരായി.

Post a Comment

0 Comments