ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് ചൂരി സ്വദേശി അബ്ദുല്‍ ലത്തീഫില്‍ നിന്ന് 65,48,620 രൂപ വിലമതിക്കുന്ന 1157 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാലില്‍ ധരിച്ച സോക്‌സിലാണ് ഒളിപ്പിച്ചുകടത്തിയത്.
കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരീസില്‍ നിന്ന് 16,64,040 രൂപ വിലമതിക്കുന്ന 294 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നോണ്‍ സ്റ്റിക്ക് കുക്കിലാണ് ഒളിപ്പിച്ചു കടത്തിയത്.
പരിശോധനയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, സൂപ്രണ്ട് കൂവന്‍ പ്രകാശന്‍, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സൂരജ് ഗുപ്ത, സിലീഷ്, നിവേദിത, ഓഫിസ് സ്റ്റാഫ് അംഗങ്ങളായ ഹരീഷ്, ശിശിര എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments