ഷാര്‍ജ: ഷാര്‍ജ മലീഹയില്‍ ഹൈക്കിങ്ങിനിടെ തെന്നിവീണ് മലയാളി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം ഉണ്ടായത്. രാവിലെ 7.30ന് സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം.[www.malabarflash.com]
അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്. മൃതദേഹം തുടർ നടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ദുബൈ ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: മേഘ (ദുബൈ അൽഖൂസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.
0 Comments