NEWS UPDATE

6/recent/ticker-posts

നായന്‍മാര്‍മൂലയില്‍ മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു; അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരം തുടങ്ങി

കാസര്‍കോട്: ദേശീയ പാത വികസനത്തിന്റെ നിലവിലുളള രൂപരേഖ പ്രകാരം നായന്‍മാര്‍മൂലയില്‍ മിനി അടിപ്പാത അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കാസര്‍കോടിനും, ചെര്‍ക്കളയ്ക്കുമിടയിലെ പ്രധാന ജംഗ്ഷനെന്ന നിലയില്‍, ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.[www.malabarflash.com] 

അനുദിനം പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ വന്നെത്തുന്ന നായന്‍മാര്‍മൂലയില്‍, ആരാധനാലയങ്ങളും, വ്യാപാര കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ചെറുറോഡുകള്‍ കൂടി സന്ധിക്കുന്നതിനാല്‍ വലിയ രീതിയിലുള്ള ജനത്തിരക്കും, വാഹനത്തിരക്കും, അനുഭവപ്പെടുന്ന ജംഗ്ഷനാണിത്. ദേശീയ പാത വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍, മിനി അടിപ്പാത, നായന്‍മാര്‍മൂലയുടെ ആവശ്യങ്ങള്‍ക്ക് അപര്യാതമായി മാറും. ഈ സാഹചര്യത്തിലാണ് മേല്‍പാലമാവശ്യപ്പെട്ട് പ്രതിഷേധ രംഗത്തിറങ്ങിയതെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഖാദര്‍ പാലോത്ത് പറഞ്ഞു.

കാസര്‍കോട് കഴിഞ്ഞാല്‍ എറ്റവും വലിയ വ്യാപര കേന്ദ്രമാണ് നായന്‍മാര്‍മൂല. നിരവധി ഷോപ്പിംഗ് മാളുകയും, വ്യാപാര കേന്ദ്രങ്ങളും, റസ്റ്ററന്റുകളും, ഇവിടെയുണ്ട്. വ്യാപാരികളെ, സംരംക്ഷിക്കുന്നതിനും, നായന്‍മാര്‍മാലയുടെ വികസനത്തിന് ആക്കം കൂട്ടുവാനും, മേല്‍പാലം, അത്യാവശ്യമാണെന്ന്, ആക്ഷന്‍ കമ്മിറ്റി പ്രതിനിധി സജ്ജാദ് നായന്‍മാര്‍മൂല, പ്രദേശ വാസിയും വ്യാപാരി പ്രതിനിധിയുമായ ബദ്‌റുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. 

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നായന്‍മാര്‍മൂലയോട് ചേര്‍ന്നുള്ളത്. മേല്‍പാലം യാഥാര്‍ത്ഥ്യമായാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും, ഇത് ഏറെ പ്രയോജനം ചെയ്യുകയെന്നും ഇവര്‍ പറഞ്ഞു.

പോലീസിന്റെയടക്കം സേവനം പ്രയോജനപ്പെടുത്തിയാണ് നായന്‍മാര്‍മൂലയല്‍ വാഹനത്തിരക്ക് നിയന്ത്രിക്കാറുള്ളത്. അത്രയേറെ ഗതാഗത, ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും, മേല്‍പാലം നിര്‍മിക്കുവാന്‍ നടപടി വേണമെന്നും, പ്രദേശവാസിയായ ടി കെ ഷെബീര്‍ പറഞ്ഞു.

നായന്മാര്‍മൂലയില്‍ അടിപ്പാതക്ക് പകരം മേല്‍ പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ അനിശ്ചിത കാല റിലേ സത്യാഗ്രഹം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. എന്‍.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി.അഹമ്മദലി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ്യ, എന്‍.എ. അബൂബക്കര്‍ ഹാജി, എ. അഹ്‌മദ് ഹാജി ഖാദര്‍ പാലോത്ത്, എന്‍.യു അബ്ദുസ്സലാം, അശ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments