ബിസാല്‍ഗാര്‍ഹ് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ജയ് ശ്രീറാം, ഗോ ബാക്ക് വിളികളോടെയായിരുന്നു ആക്രമണവും വാഹനങ്ങള്‍ തല്ലി തകര്‍ക്കലും. ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്ന് എളമരം കരീം പറഞ്ഞു.സംഭവത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായില്ലെന്നും എളമരം പറഞ്ഞു.
ക്രമസമാധാനം തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദര്‍ശനം തടയാനാകില്ല. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും എളമരം പറഞ്ഞു.
സംഭവത്തെക്കുറിച്ച് എളമരം കരീം പറഞ്ഞത്:
''നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക ആക്രമണം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ഞങ്ങള്‍ ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി ഗുണ്ടകള്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഞാനും, പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.''
0 Comments