NEWS UPDATE

6/recent/ticker-posts

കാമ്പസ്‌ ഇഫ്താറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി

കോഴിക്കോട് : എസ്‌ എസ്‌ എഫ് സംസ്ഥാന കമ്മിറ്റി എല്ലാ വർഷവും റമളാനിൽ സംഘടിപ്പിക്കാറുള്ള കാമ്പസ് ഇഫ്താറുകൾക്ക് റമളാൻ ഒന്ന് മുതൽ തുടക്കമായി. ഇഫ്താറിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ഫാറൂഖ് കോളേജിൽ സംസ്ഥാന പ്രസിഡന്റ് ടി. കെ ഫിർദൗസ് സഖാഫി കടവത്തൂർ നിർവഹിച്ചു.[www.malabarflash.com]

കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി ആർ എസ്‌ സി, അമൽ ഇന്ത്യ ഫൌണ്ടേഷൻ എന്നിവരുമായി സഹകരിച്ച്‌ നടത്താറുള്ള കാമ്പസ് ഇഫ്താർ സംസ്ഥാനത്ത്‌ 350 കാമ്പസുകളിലായി ഇരുപത്തയ്യായിരം വിദ്യാർത്ഥികൾക്ക് ആശ്വാസമാകും. 

കാമ്പസ് സിന്റിക്കേറ്റ് കൺവീനർ ജി. അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിന്റിക്കേറ്റ് അംഗങ്ങളായ ഷിബിൻ, മുദ്ദസിർ എന്നിവർ സംബന്ധിച്ചു. ഫാറൂഖ് കോളേജ് കാമ്പസ് യൂണിറ്റ് സെക്രട്ടറി യാസീൻ റമളാൻ റിഫ്ലക്ഷൻ അവതരിപ്പിച്ചു. മുബഷിർ സ്വാഗതവും അൽഫാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments