NEWS UPDATE

6/recent/ticker-posts

മൂർഖന്റെ കടിയേറ്റ അമ്മയെ രക്ഷിക്കാൻ വായ കൊണ്ട് ചോര വലിച്ചെടുത്ത് മകൾ

മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ സാഹസികമായി രക്ഷിച്ച് മകൾ. ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിലാണ് അസാധാരണ സംഭവമുണ്ടായത്. മമത എന്ന സ്ത്രീയെയാണ് മൂർഖൻ പാമ്പ് കടിച്ചത്. പത്ത് ദിവസം മുമ്പാണ് മമതയ്ക്ക് പാമ്പുകടിയേറ്റത്.[www.malabarflash.com]


പുത്തൂരിലുള്ള അമ്മയുടെ ഫാമിൽ എത്തിയതായിരുന്നു മമത. വെള്ളം നനയ്ക്കാനായി പമ്പ് തുറക്കാൻ പോയ മമത അബദ്ധത്തിൽ പുല്ലുകൾക്കിടയിലുണ്ടായിരുന്ന മൂർഖനെ ചവിട്ടി. ചവിട്ടേറ്റ പാമ്പ് മമതയുടെ കാലിൽ കടിച്ചു. പാമ്പ് കടിയേറ്റെന്ന് മനസ്സിലായ മമത കടിയേറ്റ ഭാഗത്തിന് മുകളിലായി ഉണങ്ങിയ പുല്ല് കൊണ്ടു കെട്ടി.

എന്നാൽ പുല്ല് കൊണ്ടുള്ള കെട്ട് വിഷം ശരീരത്തിലേക്ക് പടരുന്നത് തടയില്ലെന്ന് മനസ്സിലാക്കിയ മമതയുടെ മകൾ ശർമ്യ റായ് കടിയേറ്റ ഭാഗത്തുള്ള രക്തം വായ കൊണ്ട് വലിച്ചെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് മമതയെ ആശുപത്രിയിൽ എത്തിച്ചത്. ശർമ്യയുടെ അവസരോചിതമായ ഇടപെടലാണ് മമതയുടെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

കോളേജ് വിദ്യാർത്ഥിനിയായ ശർമ്യയുടെ ധീരമായ പ്രവർത്തിയാണ് അമ്മയുടെ ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. പാമ്പ് കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താൽ ജീവൻ രക്ഷിക്കാനാകുമെന്ന് സിനിമകളിൽ കണ്ടാണ് മനസ്സിലാക്കിയതെന്നാണ് ശർമ്യ പറയുന്നത്.

Post a Comment

0 Comments