കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിക്കിടെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനു നേരെ ആക്രമണം. പരിപാടിയുടെ ഭാഗമായി പൊട്ടിച്ച പടക്കം കുടുംബം സഞ്ചരിച്ച കാറില്‍ തെറിച്ചുവീണത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.[www.malabarflash.com]
ബേക്കല്‍ സ്വദേശി സലീമിനും കുടുംബത്തിനും നേരെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മുസ്‌ലിം ലീഗ് തെക്കേപ്പുറം ശാഖ സമ്മേളനത്തിന്റെ ഭാഗമായി കെ എം ഷാജി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. താനും ലീഗ് പ്രവര്‍ത്തകന്‍ ആണെന്നും പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ പോലീസ് നോക്കിനിന്നെന്നും സലീം പറഞ്ഞു.
0 Comments