ഉദുമ: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഞായറാഴ്‌ച പാലക്കുന്നിൽ തുടക്കമാകും. രാവിലെ പത്തിന് സാഗർ ഓഡിറ്റോറിയത്തിലെ ടി കുഞ്ഞുണ്ണി നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ സമ്മേളനം ഉദ്ഘാടനം ചെയ്യും.[www.malabarflash.com]
സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗറിൽ സംഘാടകസമിതി ചെയർമാൻ മധുമുതിയക്കാൽ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമൻ, മണി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ്പി ലക്ഷ്മി, വി പ്രഭാകരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി വി ബാലൻ സ്വാഗതം പറഞ്ഞു.
ഇ രാഘവൻ ലീഡറും കെ എച്ച് മുഹമ്മദ് മാനേജരുമായുള്ള പതാക ജാഥ മൊഗ്രാൽപുത്തൂരിൽ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്‌ഘാടനം ചെയ്‌തു. വി വി ഉദയകുമാർ ലീഡറും സത്യൻ പടന്നക്കാട് മാനേജരുമായുള്ള കൊടിമര ജാഥ മടിക്കൈ എരിക്കുളത്ത് ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ ഉദ്ഘാടനം ചെയ്‌തു. ഉദുമയിൽ ഇരുജാഥയും സംഗമിച്ച് ശേഷം പാലക്കുന്നിലെത്തി.
സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കും. തിങ്കൾ വൈകിട്ട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് വ്യാപാരികളുടെ പ്രകടനം നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.
0 Comments